22 May, 2012



കൊതി




വല്ലാതെ കൊതിപ്പിച്ചുകളയും
പല നേരങ്ങളിലും 
പല വേഗങ്ങളിലും.
പറന്നു തലതൊടുന്ന മാത്രയില്
ആകാശത്തെ  മടക്കിയെടുത്ത്
അടുക്കിവച്ചുകളയും, പടിഞ്ഞാറ്.
ഒഴുക്കില്ശ്വാസം മുട്ടിപ്പിടയുമ്പോഴേക്കും 
മീന്വേഷമഴിച്ചുകളഞ്ഞിരിക്കും
ചുരമാന്തിയകക്കാട്ടിലേക്ക് 
അമര്ന്നു പതുങ്ങുമ്പോഴേക്കും
മരങ്ങള്ക്കിടയിലെ അദൃശ്യമായ
വള്ളിപ്പടര്പ്പുകളഴിച്ചെടുത്ത്‌ 
ഒരുമരമിരുമരമായി 
ഊരിയെടുത്തുകഴിഞ്ഞിരിക്കും
.
മറവിയില്കാല്പുതഞ്ഞെന്നു 
ഞെട്ടിയുണരുമ്പോഴേക്കും 
ഓര്ക്കാപ്പുറത്ത് എന്തൊക്കെയോ
വലിച്ചുവാരിയിട്ടുവിളിക്കും
പതിവ് കാഴ്ചകളിലേക്കും,
പതിവ് ശബ്ദങ്ങളിലേക്കും
ഞരമ്പില്നിന്നൊഴുകിത്തുടങ്ങുന്ന 
ചോരച്ചാലിനെ ഊതിയൂതി 
പുഴയായിപ്പെരുപ്പിച്ച് 
പലവുരു തള്ളിയിടാനാഞ്ഞു 
നില്ക്കുന്നുണ്ടാവും,
ഓരോ തവണയും
കൈകാലുകള്‍ നനച്ച്,
നടുക്കങ്ങളില്ചാരിനിന്ന്‌. 
മുഴക്കങ്ങളില്മതിമറന്ന്
ഓരോ ചാവിലും മരിച്ചോ മരിച്ചോ
എന്നു വീണ്ടും വീണ്ടും
സംശയിച്ച്‌. 




Followers