ഒരു മീന്‍മുള്ള് വരയ്ക്കാനാണ് ലോകത്തില്‍ ഏറ്റവും എളുപ്പമെന്നു ചിലപ്പോള്‍ തോന്നിപ്പോവുന്നത് തെറ്റല്ലതാനും. വിലങ്ങനെ വരയൊന്നും കുറുകെ തോന്നുന്നത്രയും എന്നൊരു ലാഘവത്തിലേക്ക് ചിലപ്പോള്‍ ഒരു ചൂണ്ടക്കെണി കൊതിപ്പിച്ചിളകിയെന്നിരിക്കും. കുഞ്ഞു തിരയിളക്കമൊന്നു വന്നു നമ്മുടെ ആലോചനകളെ തൊട്ടുതൊട്ടങ്ങനെ നിന്നെന്നിരിക്കും. മീനുകളുടെ ചെകിളപ്പൂവിലെക്കും തൂവല്‍വാലിലേക്കും നമ്മുടെ ശ്രദ്ധയെ അത് ഒഴുക്കിക്കളയും. മീനുടുപ്പിലേക്കും അതിനടിയിലെ മുള്ളിന്റെ വേലിയിലെക്കും നോക്കാതിരിക്കാന്‍ . വിലങ്ങനേയും കുറുകെയും ഓരോന്ന് വരയുമ്പോഴേക്കും ഒരുപാട് ആധികളത്രയും വന്നു നമ്മെ പൊതിഞ്ഞുനില്‍ക്കുന്നത് ഒരു പക്ഷെ മറ്റാരും അറിയണമെന്ന് തന്നെയില്ല. അപ്പോഴേക്കും ബാക്കി വരകളെക്കുറിച്ച് നമ്മള്‍ തന്നെ ഓര്‍ക്കുന്നുണ്ടാവില്ല . രണ്ടു വരകള്‍ മാത്രമെ ഉള്ളൂവെങ്കിലും , എപ്പോഴും സ്വന്തം ചിത്രം വരയ്ക്കാനാണ് വിഷമം എന്നാവും അപ്പോള്‍ നമ്മള്‍ ആലോചിച്ചുകൂട്ടുക.
the words we settle
16 years ago
No comments:
Post a Comment