ഇപ്പോള്‍ ഇതുവഴി അങ്ങനെയാരും
വഴി തെറ്റി കടന്നു വരാറില്ല.
അതിക്രമിച്ചു കടക്കുന്നവര്‍
ശിക്ഷിക്കപ്പെടുമെന്ന ശാസന
പണ്ടേ ഒരുവള്‍
സ്വന്തമാക്കിയതാണെങ്കിലും.
ഇതു പൊതുവഴിയല്ലെന്ന മുന്നറിയിപ്പ്
ഉന്മാദപ്പെരുമഴ പെയ്യിച്ച
രാത്രികളിലൊന്നിലെപ്പോഴോ
അടര്‍ന്നു വീണിരുന്നെങ്കിലും.
പണ്ടെന്നോ വന്നു കയറിയവര്‍
തൂങ്ങിമരിച്ച മരക്കൊമ്പില്‍ നിന്നു
താഴെയിറക്കിക്കിടത്തിയ
ജഡങ്ങളിലൊന്നിനെ
തോളിലേറ്റി ശ്മാശാനത്തിലേക്ക്
നടക്കാന്‍ പഴയൊരോര്‍മ
എവിടെയോ വഴി ചോദിച്ചു നടപ്പുണ്ട്.
വീണ്ടും വീണ്ടും കോട്ടുവായിട്ട്
വേതാളമൊന്നിവിടെയെന്നും
കാത്തിരിക്കുന്നതറിയാതെ.
വേതാളച്ചോദ്യത്തില്‍ തോറ്റു
തല ചിതറുമെന്നറിയാതെ.
the words we settle
17 years ago
aarum areyum marakkunnilla....
ReplyDeletegr8...........
ReplyDelete