ഒരു ജനാലയെന്ന പോലെ
ഭൂമിയെയിങ്ങനെ
ഉരുട്ടിയെടുക്കണമെന്നും
ഈ ആകാശത്തെ
വീശിപ്പറത്തി
വിരിക്കണമെന്നും
രാത്രിയെ കറുപ്പിച്ചു
വരയ്ക്കണമെന്നും
ഓരോ നാട്ടുനടപ്പുകള്‍ .
‘അ’ അമ്മയെപ്പോലെ
ഉരുണ്ടിരിക്കണമെന്നും
‘ ആ ’ ആനയെപ്പോലെ
തുമ്പി നീട്ടണമെന്നും
ഓരോ എഴുത്തുനിയമങ്ങള്‍ .
കിളി പറക്കണമെന്നും
മീന്‍ നീന്തണമെന്നും
പുഴു ഇഴയണമെന്നും
പുല്‍ച്ചാടി ചാടണമെന്നും
ആമ മുടന്തണമെന്നും
ഓരോ കളിനിയമങ്ങള്‍ .
വെറുതെയല്ല, നേരമിന്നിത്രയും
പുലര്‍ന്നിട്ടും ഓരോരോ നിലവിളികള്‍
ഉറക്കംവരാതെ അകത്തും പുറത്തും
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.
ഓരോന്നുറങ്ങിക്കഴിഞ്ഞു വേണം
സമയം ബാക്കിയുണ്ടെങ്കില്‍
മീനായി പറക്കാനും
കിളിയായി നീന്താനും
ഇഴച്ചില്‍ മറന്നു പുഴുവായി
പുല്‍ത്തുമ്പത്ത് ചാടാനും.
ജനാലകള്‍ അടച്ചിടാന്‍
മാത്രമുള്ളതല്ലെന്നു
അതിന്‍റെ നിര്‍മിതി
കണ്ടാലേ അറിയാം.
the words we settle
16 years ago
ജനാലകള്‍ അടച്ചിടാന്‍
ReplyDeleteമാത്രമുള്ളതല്ലെന്നു
അതിന്‍റെ നിര്‍മിതി
കണ്ടാലേ അറിയാം :)