16 November, 2009

ഹൃദയത്തിലെ എഴുത്തുകള്‍


പറഞ്ഞുതീര്‍ത്ത വഴികളെക്കുറിച്ച് ചിലപ്പോള്‍ ചോദിക്കുമായിരിക്കും നമ്മള്‍. കിളികള്‍ക്ക് വലിയ താല്‍പ്പര്യമൊന്നും ഉണ്ടായിരിക്കില്ല എന്നിരിക്കിലും. അവയ്ക്ക് ഒന്നും തന്നെ പറയാനുണ്ടായെന്നു വരില്ല.
പകരമവ ആകാശത്തിന്റെ അടയാളങ്ങളുള്ള ഒരു തൂവല്‍ നമുക്കു തന്നെന്നിരിക്കും. തൂവലോ, ഓര്‍മയ്ക്ക് പുറത്തു ഒരു നനുത്ത ചൊറിച്ചിലായി ആകാശത്തെ നമുക്കു പരിചയപ്പെടുത്തും. അതിന്റെ ആഴങ്ങളില്‍, മേഘങ്ങള്‍ക്ക് കൂട്ടിതുന്നാന്‍ പറ്റാത്ത ഒരു മുറിവിനെ ചൊല്ലി സദാ വേദനിപ്പിച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, മറന്നുതീര്‍ന്ന നേരങ്ങളെക്കുറിച്ചു നാം സ്വയം ചോദ്യങ്ങളൊന്നും ചോദിച്ചെന്നിരിക്കില്ല .

2 comments:

  1. കിളീകൾക്ക് ഓർമ്മയും,ബന്ധങ്ങളുടെ കെട്ടുപാടുകളില്ല,ആകാശത്തിനു വേദന അറിയില്ല,നാളെ എവിടെ എന്ന വേവലാതി ഇല്ല, മനുഷ്യനെന്തിനോടെല്ലാം മല്ലടിക്കും!!!

    ReplyDelete
  2. ''ഓര്‍മയ്ക്ക് പുറത്തു ഒരു നനുത്ത ചൊറിച്ചി
    ലായി ആകാശത്തെ നമുക്കു പരിചയപ്പെടുത്തും.
    അതിന്റെ ആഴങ്ങളില്‍, മേഘങ്ങള്‍ക്ക്
    കൂട്ടിതുന്നാന്‍ പറ്റാത്ത ഒരു മുറിവിനെ ചൊല്ലി
    സദാ വേദനിപ്പിച്ചു കൊണ്ടിരിക്കും.''

    പ്രിയ കവെ, ചെറുതെങ്കിലും വലിയ അര്‍ത്ഥവും വ്യാപ്തിയുമുള്ളവ..
    ആശംസകള്‍ ...

    ReplyDelete

Followers