17 November, 2009

വാ പിളര്‍ന്നവ



എന്നുമുണ്ട് കൂടെ. ഉഷ്ണിപ്പിച്ചും മേലാകെ ഉണര്‍ത്തിയും. ഉറഞ്ഞു കോപിച്ചും തുറിച്ചു നോക്കിയും. വാടിത്ത ളര്ന്നും വെറുതെ കാറിക്കരഞ്ഞും. വാക്കുകളൊന്നും പറയാതെ നിന്ന ഒരു പേക്കിനാവിലാവണം തുടക്കം. വിചാരങ്ങളൊന്നും പെയ്യാതെ നിന്ന വരണ്ട രാത്രികളിളവ വീണ്ടും. കാത്തുനില്ക്കാമെന്നു പറഞ്ഞിട്ട് ഓടിക്കളഞ്ഞ ഓര്‍മകളില്‍ അവ പുളിച്ചു തികട്ടിയും. ഇടയ്ക്കിടെ മനം പിരട്ടിയും. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു അതെത്രയോ പ്രാവശ്യം തൊട്ടുവിളിച്ചിരിക്കും. ആരവങ്ങള്‍ക്കിടെ അത് ഒച്ചകളെയെല്ലാം അണച്ച് ഓരോ സ്വകാര്യങ്ങള്‍ ചൊറിഞ്ഞുണര്‍ത്തി നമ്മെ പനിപിടിപ്പിച്ചും. പകലുറക്കത്തില്‍ നൂണ്ടു കയറിവന്നു ഉച്ച വെയിലിലേക്ക്‌ നിര്‍ദ്ദയം പടിയിറക്കിവിട്ടും. എന്നാലും ആ വേതാളച്ചോദ്യങ്ങള്‍ക്കെല്ലാം ഓരോരോ ഉത്തരങ്ങള്‍ നാം മനസ്സിലോര്‍ത്തുവയ്ക്കും, വെറുതെ .

1 comment:

  1. ചിലപ്പോള്‍ ഒരു നിഴലുപോലെ കൂടെയുണ്ടായിരുന്നു
    അതുനിഴലാണെന്നുമാത്രമറിയാന്‍ വൈകിയതാവും പലപ്പോഴും
    എന്‍റെ തെറ്റെന്ന് ഈ കവിതയില്ലുടെ ഒരോര്‍മ തിരികെകൊണ്ടുതരുന്നു..........

    ReplyDelete

Followers