13 November, 2009

ഗൃഹപാഠം


ഉവ്വ് , ഇലകള്‍ തന്നെയാണ് ആദ്യം പറഞ്ഞതും. വിലാസങ്ങള്‍ നാം പോലും അറിയാതെ പൊടുന്നനെ അറ്റു പോവുമ്പോള്‍ നെഞ്ച് അലിയാതങ്ങനെ നില്‍ക്കണം. ആകാശത്തെപ്പോലെ, തലയല്‍പം ഭൂമിയിലേക്ക് താഴ്ത്തിയിരിക്കണം. നിലവിളികള ത്രയും കൊണ്ടുവരുന്ന കാറ്റിന്റെ കൈവിരല്‍ത്തുമ്പില്‍ പിടിച്ചുനില്ക്കണമാദ്യം. പിന്നെയാണ് ചിറകുകള്‍ അഴിച്ചുകളഞ്ഞു ഞരമ്പുകളില്‍ ഉന്മാദം നിറയ്ക്കുക.

ഉവ്വ്, നിഴലുകലെയാണ് ആദ്യമേ തള്ളിപ്പറയേണ്ടതും .

2 comments:

  1. നിലവിളികള ത്രയും കൊണ്ടുവരുന്ന കാറ്റിന്റെ കൈവിരല്‍ത്തു
    മ്പില്‍ പിടിച്ചുനില്ക്കണമാദ്യം.
    പിന്നെയാണ് ചിറകുകള്‍ അഴിച്ചുകളഞ്ഞു ഞരമ്പുക
    ളില്‍ ഉന്മാദം നിറയ്ക്കുക.

    എകാന്തതയുടെ ...(എന്‍റെ) 27 വര്‍ഷങ്ങള്‍ എന്ന ആത്മകഥയില്‍ ഞാനിതു രേഖപ്പെടുത്തുന്നു :)
    സസ്നേഹം

    ReplyDelete

Followers